SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

മഅദിൻ പ്രാർത്ഥനാ സമ്മേളനം: ഒരുക്കങ്ങൾ തുടങ്ങി

hhhh

മലപ്പുറം: റംസാൻ 27-ാം രാവും അവസാന വെള്ളിയാഴ്ച രാവും സംഗമിക്കുന്ന മാർച്ച് 27ന് മലപ്പുറം സ്വലാത്ത് നഗർ മഅ്ദിൻ കാമ്പസിൽ നടക്കുന്ന പ്രാർത്ഥനാ സമ്മേളനത്തിന് ഒരുക്കങ്ങൾ തുടങ്ങി. ആയിരം മാസങ്ങളുടെ പ്രതിഫലം പ്രതീക്ഷിക്കപ്പെടുന്ന ലൈലത്തുൽ ഖദ്രിന് ഏറ്റവും സാദ്ധ്യതയുള്ള ദിവസവും വെള്ളിയാഴ്ച രാവും ഒന്നിച്ചു വരുന്നതിനാൽ സംസ്ഥാനത്തിനകത്ത് നിന്നും പുറത്തു നിന്നുമായി വിശ്വാസി ലക്ഷങ്ങൾ ആത്മീയ സംഗമത്തിനെത്തും.
മഅ്ദിൻ അക്കാദമിയിലെ പ്രധാന വേദിക്ക് പുറമെ പരിസരത്തെ വിവിധ ഗ്രൗണ്ടുകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയവ പ്രാർത്ഥനാ സമ്മേളനത്തിനായി സജ്ജീകരിക്കും. ഇഅ്തികാഫിനെത്തുന്ന ആയിരങ്ങൾക്ക് മഅ്ദിൻ ഗ്രാൻഡ് മസ്ജിദിലും ഓൾഡ് മസ്ജിദിലും പ്രത്യേക സൗകര്യങ്ങളൊരുക്കും. നോമ്പുതുറ, അത്താഴം എന്നിവയ്ക്ക് ഇത്തവണ കൂടുതൽ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്.
സമൂഹത്തിന് ഏറ്റവും വലിയ ഭീഷണിയായി മാറിയ ലഹരിക്കെതിരെ ലക്ഷങ്ങൾ ഒന്നിച്ച് പ്രതിജ്ഞയെടുക്കും.
പ്രാർത്ഥനാ സമ്മേളനത്തിനെത്തുന്ന വിശ്വാസികളുടെ സേവനത്തിനായി വിപുലമായ സംവിധാനങ്ങളൊരുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, MADIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL