SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

സൗരോർജ്ജ തൂക്കുവേലി നിർമ്മിക്കും

ggg

മലപ്പുറം: കൃഷി വകുപ്പിന്റെ 2024-25 ആർ.കെ.വി.വൈ പദ്ധതി പ്രകാരം നിലമ്പൂർ താലൂക്കിലെ 27.363 കിലോമീറ്റർ സ്ഥലത്ത് സൗരോർജ്ജ തൂക്കവേലി നിർമ്മിക്കുന്നതിന് കൃഷി വകുപ്പും
വനം വകുപ്പും സംയുക്ത ധാരണയായി. മനുഷ്യ വന്യജീവി സംഘർഷം മൂലം സ്വകാര്യ കൃഷിയിടങ്ങളിൽ കൃഷിനാശം തടയുന്നതിന് വേണ്ടിയാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, മലപ്പുറം പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി.പി.അബ്ദുൽ മജീദ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (നോർത്ത് ഡിവിഷൻ, നിലമ്പൂർ) പി.കാർത്തിക് എന്നിവർ പങ്കെടുത്തു. പദ്ധതി നിർവ്വഹണം ആരംഭിക്കുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡന്റുമാരുടെയും കൃഷി ഓഫീസർമാരുടെയും സംയുക്ത യോഗം ചേരുന്നതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർദ്ദേശം നൽകിയിട്ടുണ്ട്‌.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, SUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL