SignIn
Kerala Kaumudi Online
Saturday, 24 October 2026 2.11 PM IST

നോമ്പിൽ വിയർക്കാതെ പഴ വിപണി

dddd

മലപ്പുറം: പൊള്ളുന്ന ചൂടിനൊപ്പം നോമ്പും എത്തിയെങ്കിലും ആശ്വാസമായി പഴ വിപണി.

പഴ വിപണിയിൽ വലിയ കുതിച്ച് കയറ്റം ഇല്ലാത്തത് സാധാരണക്കാർക്ക് ആശ്വാസമായിരിക്കുകയാണ്. കടകൾക്ക് പുറമെ പ്രധാന കവലകളിലും വഴിയോരങ്ങളിലും വാഹനങ്ങളിലും വിവിധയിനം പഴങ്ങളുടെ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. പഴങ്ങൾ ധാരാളമായി എത്തുന്നത് കൊണ്ടാണ് വിലയിൽ വർദ്ധനവില്ലാത്തതിന് കാരണം.

ചൂട് കൂടുതലായതിനാൽ നോമ്പ്തുറയിലെ പ്രധാന വിഭവമായ തണ്ണിമത്തനാണ് ഡിമാൻഡ് കൂടുതൽ. മഞ്ഞ നിറമുള്ള തണ്ണിമത്തനും വിപണിയിലെ താരം തന്നെയാണ്. കൂടാതെ, ഓറഞ്ച്, പൈനാപ്പിൾ, മാമ്പഴം, മുന്തിരി, ആപ്പിൾ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്.

കർണാടക, മഹാരാഷ്ട്ര, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് തണ്ണിമത്തൻ എത്തുന്നത്. ബാംഗളൂരു, തമിഴ്‌നാട്, മൈസൂർ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേക്ക് പ്രധാനമായും പഴങ്ങൾ എത്തുന്നത്.

മൂന്നാഴ്ച മുമ്പ് 250 രൂപയായിരുന്ന ആപ്പിളിന്റെ വില 150ലെത്തിയിട്ടുണ്ട്. 150 രൂപയായിരുന്ന മുന്തിരി വില 65 ആയി കുറഞ്ഞു. 140ൽ നിന്നും മുസംബി വില 90ലെത്തി. മാമ്പഴ വില 120ൽ നിന്നും 70 ആയി കുറഞ്ഞു.

ആപ്പിൾ - 150

മുന്തിരി - 65

ഓറഞ്ച് - 65

മുസംബി - 90

ഉറുമാമ്പഴം - 155
പൈനാപ്പിൾ - 50

നേന്ത്രപ്പഴം - 50

മാമ്പഴം - 70

പേരയ്ക്ക 50

പാഷൻ ഫ്രൂട്ട് 110

തണ്ണിമത്തൻ - 15

സാധാരണ നോമ്പ് കാലത്തെ അപേക്ഷിച്ച് പഴങ്ങളുടെ വിലയിൽ വർദ്ധനവില്ല. ചൂട് കനത്തതോടെ ആവശ്യക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. വൈകുന്നേരമാകുന്നതോടെയാണ് തിരക്ക് കൂടുതൽ അനുഭവപ്പെടാറ്.
വി.ടി.മുസ്തഫ, കച്ചവടക്കാരൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, FRUIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL