
മലപ്പുറം: വേനലിന്റെ ആരംഭത്തിൽ തന്നെ നാട് കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോഴും ഇതിന് പരിഹാരമാവേണ്ട ജൽ ജീവൻ മിഷൽ പദ്ധതി ജില്ലയിൽ ഇഴഞ്ഞു നീങ്ങുന്നു. ആറ് മാസത്തിനിടെ അയ്യായിരത്തോളം കുടിവെള്ള കണക്ഷണുകൾ മാത്രമാണ് നൽകാനായത്. 2020 - 21 സാമ്പത്തിക വർഷം തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 2,18,839 വീടുകളിലാണ് കുടിവെള്ള കണക്ഷൻ നൽകിയത്. ജില്ലയിൽ 6,52,951 ടാപ്പ് കണക്ഷനുകൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇത് പൂർത്തിയാക്കാൻ 4,34,112 കണക്ഷനുകൾ കൂടി നൽകേണ്ടതുണ്ട്. നിലവിൽ 33.52 ശതമാനം പദ്ധതി പ്രവൃത്തിയാണ് പൂർത്തീകരിച്ചിത്. 2024-25 സാമ്പത്തിക വർഷത്തിൽ പദ്ധതി പൂർത്തീകരിക്കും എന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. കാലാവധി 2028 ഡിസംബർ വരെ നീട്ടിയിട്ടുണ്ട്.
മുന്നിൽ കൊല്ലം
കൊല്ലം ജില്ലയിലാണ് പദ്ധതി കൂടുതൽ വേഗം കൈവരിച്ചിട്ടുള്ളത്. 66.97 ശതമാനം ടാപ്പ് കണക്ഷനുകൾ നൽകിയിട്ടുണ്ട്. 4,46,930 അപേക്ഷകളിൽ 2,99,291 വീടുകളിൽ ടാപ്പ് സ്ഥാപിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിൽ 40 ശതമാനത്തിന് മുകളിൽ കണക്ഷനുകൾ നൽകാനായിട്ടുണ്ട്. ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ടാപ്പുകളിലൂടെ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
ഫണ്ടാണ് തടസ്സം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |