
വണ്ടൂർ: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ കാമ്പയ്‌ന്റെ ഭാഗമായി വണ്ടൂർ ഉപജില്ല സ്‌നേഹ സംഗമവും ഇഫ്താർ വിരുന്നും നടത്തി. എ.പി അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡന്റ് ഇ.കെ അബ്ദുൽ നാസർ അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി ടി.സി അബ്ദുല്ലത്തീഫ് വിഷയാവതരണം നടത്തി. വിവിധ സംഘടന പ്രതിനിധികളായ ഷൈജൽ എടപ്പറ്റ, ഉബൈദുല്ല ഫൈസി, പി.എം.എ വഹാബ്, ജാബിർ അമാനി, ഷമീം സ്വലാഹി,റഷീദ് വഹബി, ബഷീർ ചെല്ലക്കൊടി,അൻവർ ചെറുകോട്,വി.ഹൈദരലി, കെ.എ.ടി.എഫ് ജില്ലാ സെക്രട്ടറി ഒ.ഹാരിസ്, മുഹമ്മദലി മാസ്റ്റർ, ഷമീർ, ഡോ.ഫൈസൽ ബാബു,പി.മുഹമ്മദ് ശരീഫ്, പി.അബ്ദുസ്സലാം, പി.ഇബ്രാഹീം, എം.അബ്ദുസ്സമദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |