
മലപ്പുറം: കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ജാഗ്രതയും ശ്രദ്ധയും നൽകാൻ സഞ്ചരിക്കുന്ന തെരുവു നാടക സംഗീത ശില്പവുമായി വിദ്യാലയങ്ങളിലേക്ക് എത്തുകയാണ് നിലമ്പൂർ പീവീസ് മോഡൽ സ്കൂൾ വിദ്യാർത്ഥികൾ.
പരിപാടിയുടെ ആദ്യപ്രദർശനം മലപ്പുറം കലക്ടറേറ്റിൽ നടന്നു. ജില്ലാ കലക്ടർ വി.ആർ.വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യസഭ എംപി പി. വി.അബ്ദുൽ വഹാബ് അദ്ധ്യക്ഷത വഹിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കടേരി,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇസ്മായിൽ മൂത്തേടം എന്നിവർ പരിപാടികളിൽ പങ്കെടുത്തു. പ്രിൻസിപ്പൽ ഡോ.എ.എം.ആന്റണി സ്വാഗതം പറഞ്ഞു. കോർഡിനേറ്റർ പി.സന്ദീപ് നന്ദി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |