SignIn
Kerala Kaumudi Online
Saturday, 24 October 2026 11.54 AM IST

അശാസ്ത്രീയ മാലിന്യ സംസ്‌കരണം പരിശോധന ശക്തമാക്കി ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ്

മലപ്പുറം: മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് കാവനൂർ ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തി. കാവനൂരിലെ പാലക്കാപറമ്പിൽ പ്രവർത്തിക്കുന്ന ടിപ്പു ഗ്ലോബൽ എന്ന സ്ഥാപനത്തിൽ നിന്നും സർക്കാർ നിരോധനമുള്ള 300 എം എൽ പ്ലാസ്റ്റിക് കുടിവെള്ള കുപ്പികൾ പിടിച്ചെടുത്തു. സ്ഥാപനത്തിനെതിരെ പതിനായിരം രൂപ പിഴ ചുമത്തി. കാവനൂരിലെ മജ്മഅ മാനേജ്‌മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന പബ്ലിക് സ്‌കൂൾ, ശരീഅത്ത് കോളേജ്, എന്നിവിടങ്ങളിലും അത്താണിക്കലിലെ അതിഥി തൊഴിലാളികളെ പാർപ്പിച്ച
ക്വാർട്ടേഴ്സിലും വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. കോർട്ടേഴ്സിൽ ജൈവ അജൈവ മാലിന്യ സംസ്‌കരണത്തിനും മലിനജല സംസ്‌കരണത്തിനും യാതൊരു സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടില്ലെന്നും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ വസ്തുക്കൾ കൂട്ടിയിട്ട് കത്തിക്കുന്നതായി കണ്ടെത്തി.
ലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനും മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുന്നതിനും ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജില്ലാ എൻഫോസ്‌മെന്റ് സ്‌ക്വാഡ് നിർദ്ദേശം നൽകി. പരിശോധനക്ക് ജില്ല എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് അംഗങ്ങളായ പ്രദീപൻ ഇ,അനിൽ കുമാർ കെ പി, സിറാജ്ജുദ്ധീൻ കെ, ജയപ്രകാശ്, ഗ്രാമപഞ്ചായത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ മുഹമ്മദ് ആഷിക്ക്, ക്ലാർക് ഷാഹിദ്, അജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL