SignIn
Kerala Kaumudi Online
Saturday, 24 October 2026 9.34 AM IST

കണക്ഷൻ നൽകി

kudivellam

മലപ്പുറം: നഗരസഭ ഇരുപത്തിനാലാം വാർഡ് വലിയങ്ങാടിയിൽ അറുപതോളം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം നടത്തിക്കൊണ്ടിരിക്കുന്ന പാറമ്മൽ കുടിവെള്ള പദ്ധതിയിൽ നിന്നും വലിയങ്ങാടി പാലിയേറ്റീവ് പ്രദേശത്തെ പതിനഞ്ചോളം കുടുംബങ്ങൾക്ക് പുതുതായി പൈപ്പ് ലൈൻ കണക്ഷൻ നൽകി. വേനൽക്കാലമാവുന്നതോടെ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന പാറമ്മൽ, ചപ്പങ്ങക്കാട്, പാലിയേറ്റീവ് റോഡ് തുടങ്ങിയ ഇടങ്ങളിലെ 75 ഓളം കുടുംബങ്ങൾക്ക് പാറമ്മൽ കുടിവെള്ള പദ്ധതി വഴി കുടിവെള്ള വിതരണം നടത്താൻ ഇതുവഴി കഴിയും. പദ്ധതിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ.അബ്ദുൽ ഹക്കീം നിർവഹിച്ചു. ചടങ്ങിൽ മുൻ നഗരസഭ കൗൺസിലർ മട്ടേങ്ങാടൻ മുഹമ്മദലി ഹാജി അദ്ധ്യക്ഷം വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL