SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

ആധുനികവത്കരണം ലക്ഷ്യമിട്ട്  കാലിക്കറ്റ് സർവകലാശാലാ ബജറ്റ്

തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികൾ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികൾ വേഗത്തിലാക്കുന്നതിനും തുക നീക്കിവച്ച് കാലിക്കറ്റ് സർവകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിൻഡിക്കേറ്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി കൺവീനർ അഡ്വ.പി.കെ.ഖലീമുദ്ധീനാണ് അവതരിപ്പിച്ചത്.
27.25 കോടി രൂപയുടെ പുതിയ പദ്ധതികളിൽ ആയിരം പേർക്കിരിക്കാവുന്ന കൺവെൻഷൻ സെന്റർ, സി.എച്ച്.എം.കെ. ലൈബ്രറിയുടെ നവീകരണം എന്നിവക്ക് 10 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ മ്യൂസിക് സ്‌കൂൾ സ്ഥാപിക്കുന്നതിന് രണ്ട് കോടി, ചുറ്റുമതിൽ നിർമാണത്തിന് രണ്ട് കോടി, കാന്റീൻ അനുബന്ധസൗകര്യം എന്നിവക്ക് ഒരു കോടി, ഷൂട്ടിങ് റേഞ്ച്, സ്‌കേറ്റിങ് ട്രാക്ക് എന്നിവക്ക് ഒരു കോടി വീതം, ഗോൾഡൻ ജൂബിലി ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ സൗന്ദര്യവത്കരണത്തിന് 25 ലക്ഷം എന്നിങ്ങനെയാണ് നീക്കി വച്ചിട്ടുള്ളത്. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളിൽ സർവകലാശാലാ റീജണൽ സെന്ററുകളുടെ വികസനത്തിന് നാല് കോടി, അക്കാദമിക് ബ്ലോക്കിന് 10 കോടി, സ്റ്റാഫ്, അദ്ധ്യാപക ഫ്ളാറ്റിന് മൂന്ന് കോടി വീതം, മലബാർ കൾച്ചറൽ സ്റ്റഡീസ് കേന്ദ്രത്തിന് 10 ലക്ഷം എന്നിവയടക്കം 26.2 കോടി രൂപയാണുള്ളത്.ഏഴ് സർട്ടിഫിക്കറ്റ് കോഴ്സുകൾ, 13 ഡിപ്ലോമ, 25630 യു.ജി., 1505 പി.ജി., രണ്ട് എം.ഫിൽ., 58 പി.എച്ച്.ഡി. എന്നിവയുൾപ്പെടെ 27214 ബിരുദങ്ങൾക്ക് സെനറ്റ് അംഗീകാരം നൽകി. പബ്ലിക് റിലേഷൻസ് മെച്ചപ്പെടുത്തുന്നതിനായി റേഡിയോ സി.യു., സവേഗ എന്നിവയും പി.ആർ.വിങ്ങിന്റെ ഭാഗമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL