
വേങ്ങര: മതേതര മൂല്യങ്ങൾക്കും സാമൂദായിക സൗഹാർദ്ധത്തിനും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ എ പറഞ്ഞു. വേങ്ങര മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി സംഘടിപ്പിച്ച സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും ഇഫ്താർ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് പി.കെ അസ്ലു അദ്ധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ രണ്ടത്താണി ശിഹാബ് തങ്ങൾ അനുസ്മരണം നടത്തി. സംസ്ഥാന പ്രവർത്തക സമിതിയംഗം കെ.എം കോയാമു, മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.അലി അക്ബർ, ട്രഷറർ ടി.മൊയ്തീൻകുട്ടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |