SignIn
Kerala Kaumudi Online
Saturday, 24 October 2026 6.03 AM IST

പ്രതിഷേധ സംഗമം 

sangamam

മലപ്പുറം: 2021 നവംബർ എട്ടിന് ശേഷം ജോലിയിൽ പ്രവേശിച്ച കേരളത്തിലെ അദ്ധ്യാപകരെ ഒന്നടങ്കം ദിവസ വേതനക്കാരാക്കിയ ഉത്തരവിനെതിരെയുള്ള കോടതി വിധിയിൽ ചില മാനേജ്‌മെന്റുകൾക്ക് മാത്രമായി അനുകൂല ഉത്തരവ് ഇറക്കിയ സർക്കാർ നടപടിയിൽ കെ.എസ് ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷനി മുന്നിൽ പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം പി.ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.യു ജില്ലാ ജനറൽ സെക്രട്ടറി കോട്ട വീരാൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ മജീദ് കാടേങ്ങൽ,പി.കെ.എം ഷഹീദ്, കെ.ഫസലുൽ ഹഖ്, ഇ.പി.എ ലത്തീഫ്, എൻ.കെ ഷാഹിന ,ജില്ലാ ഭാരവാഹികളായ കെഎം ഹനിഫ,തൊട്ടിയൻ ബഷീർ,ജലീൽ വൈരംങ്കോട്,ഏ.കെ.നാസർ,മുനീർ ചൊക്ലി,കെ.പി. ജലീൽ,സാദിഖ് കട്ടുപ്പാറ, സാദിഖലിചീക്കോട്, കെ.ടി. അലവിക്കുട്ടി, കെ.ടി. ഷിഹാബ്,സി.എച്ച് ഇബ്രാഹീം, ബാബു ഷിഹാബ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL