
മലപ്പുറം: അംഗങ്ങള്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് ആള് മില്‍ക്ക് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന് ഓഫ് കൈരളി ജില്ലാ കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാലിന് വില വര്‍ദ്ധിപ്പിക്കാനുള്ള സ്വകാര്യ പാല് ഉല്‍പ്പാദകരുടെ നീക്കം ഉപേക്ഷിക്കണം. യോഗത്തോടനുബന്ധിച്ച് ഇഫ്താര്‍ മീറ്റ് നടത്തി. സംസ്ഥാന പ്രസിഡൻറ് വി.പി.മുഹമ്മദ് ഷമീം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ജംഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.ബാബു സംസാരിച്ചു. ജില്ലാ ജോയിന്‍ സെക്രട്ടറി എം.ജമാല്‍ സ്വാഗതവും ട്രഷര്‍ വി.പി.ഷഫീഖ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |