SignIn
Kerala Kaumudi Online
Friday, 23 October 2026 4.40 AM IST

അവധിക്കാലത്ത് പൊന്നാനിയിലെ ആനവണ്ടി യാത്ര ഹിറ്റ്

പൊന്നാനി: അവധിക്കാലത്ത് സജീവമായി പൊന്നാനിയിലെ കെ.എസ്.ആർ.ടി.സി ബഡ്ജറ്റ് ടൂർ. ഏകദിന,ദ്വിദിന ട്രിപ്പുകൾക്ക് പൊന്നാനിയിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും നിരവധി പേർ എത്തുന്നുണ്ട്. കടമക്കുടി, നെല്ലിയാമ്പതി, മലക്കപ്പാറ, ആലപ്പുഴ, കുമരകം ബോട്ട് യാത്ര, കൊച്ചി കപ്പൽ യാത്ര,അതിരപ്പിള്ളി എന്നിവിടങ്ങളിലേക്കാണ് ഡിമാൻഡ് കൂടുതൽ. നെല്ലിയാമ്പതി യാത്രയ്ക്ക് 820രൂപയും മലക്കപ്പാറ യാത്രയ്ക്ക് 800രൂപയും ആലപ്പുഴ ബോട്ട് യാത്രയ്ക്ക് 1830രൂപയും കുമരകം ബോട്ട് യാത്രയ്ക്ക് 1880 രൂപയുമാണ് നിരക്ക്. അതിരപ്പിള്ളി യാത്രയ്ക്ക് 1550 രൂപ. ഈ നിരക്കിൽ ചില യാത്രകൾക്ക് ഉച്ചഭക്ഷണവും ഉൾപ്പെടുന്നുണ്ട്. ദ്വിദിന യാത്ര ഗവി, മൂന്നാർ, വയനാട് എന്നിവിടങ്ങളിലേക്കാണ്. വയനാട് യാത്രയ്ക്ക് 3370രൂപയും മൂന്നാർ യാത്രയ്ക്ക് 1810 രൂപയും ഗവി യാത്രയ്ക്ക് 2850 രൂപയുമാണ് നിരക്ക്. കഴിഞ്ഞ മാസം പരീക്ഷ, നോമ്പ് തിരക്കുകൾ കാരണം ടൂർ പാക്കേജിൽ ആളുകൾ കുറവായിരുന്നു. ഇപ്പോൾ വീണ്ടും തിരക്കേറിയിട്ടുണ്ട്. ക്ലബ്ബുകൾക്കും കൂട്ടായ്മകൾക്കും മുൻകൂട്ടി യാത്രകൾ ബുക്ക് ചെയ്യാനും അവസരമുണ്ട്. അവർ പറയുന്ന സ്ഥലത്തെത്തി യാത്രക്കാരെ കയറ്റും.
പൊന്നാനി ഡിപ്പോയിൽ നിന്നും 2022ലാണ് ബഡ്ജറ്റ് ടൂർ നടപ്പാക്കി തുടങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TRAVEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL