SignIn
Kerala Kaumudi Online
Friday, 23 October 2026 12.49 AM IST

സ്‌കോളർഷിപ്പ് വിതരണം

d
വളാഞ്ചേരി ഗേൾസ് ഹയർ സെക്കന്ററി സ്‌കൂൾ ടാലന്റ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചാം ക്ലാസ് വിദ്യാർഥിനി പി.ടി. ആതിരക്ക് വളാഞ്ചേരി നഗരസഭ കൗൺസിലർ റാഷിദ് മച്ചിഞ്ചേരി ഉപഹാരം സമർപ്പിക്കുന്നു

വളാഞ്ചേരി : ഗേൾസ് എച്ച്.എസ്.എസ് ടാലന്റ് സ്‌കോളർഷിപ്പ് കരസ്ഥമാക്കിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി പി.ടി. ആതിരക്ക് സ്‌കോളർഷിപ്പും ഉപഹാരവും വിതരണം ചെയ്തു. വളാഞ്ചേരി നഗരസഭ കൗൺസിലർ റാഷിദ് മച്ചിഞ്ചേരി വിതരണോദ്ഘാടനം നിർവഹിച്ചു. പ്രധാനാദ്ധ്യാപകൻ സുരേഷ് പൂവാട്ടുമീത്തൽ, അദ്ധ്യാപകരായ ആർ. താര, കെ. രജനി, ടി. നസീറ എന്നിവർ സംബന്ധിച്ചു. കോതോൾ
പള്ളിയാലിൽതൊടി ഹരിദാസൻ, ജ്യോതി ദമ്പതികളുടെ മകളാണ് ആതിര. ക്ലാസ് തല മത്സരവും തുടർന്ന് സ്‌കൂൾ തല മത്സരവും നടത്തിയാണ് ഓരോ മാസവും സ്‌കോളർഷിപ്പ് വിജയിയെ കണ്ടെത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL