SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

മഞ്ചേരി മെഡിക്കൽ കോളേജിൽ 10.32 കോടിയുടെ പദ്ധതികൾ

veena-geroge
മലപ്പുറം ഗവ.മെഡിക്കൽ കോളേജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്റി വീണ ജോർജ് ഓൺലൈനായി നിർവഹിക്കുന്നു

മലപ്പുറം: മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികൾ മന്ത്രി വീണ ജോർജ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. നിർമിത ബുദ്ധിയുടെ കരുത്തിൽ പ്രവർത്തിക്കുന്ന എം.ആർ.ഐ സ്‌കാനിങ് യൂണിറ്റ്, സ്‌ട്രോക്ക് ഐ.സി.യു, ലാേ്രക്രഷൻ മാനേജ്‌മെന്റ് യൂണിറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. പ്ലാൻ ഫണ്ടിൽ നിന്നും 10.10 കോടി രൂപ ചെലവിട്ടാണ് ജർമൻ നിർമിത സീമൻസ് 1.5 ടെസ്ല എം.ആർ.ഐ. സ്‌കാനിങ് മെഷീൻ ആശുപത്രിയിൽ സ്ഥാപിച്ചത്.
10 വർഷത്തിനുള്ളിൽ 258 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ സാദ്ധ്യമായതെന്ന് മന്ത്രി പറഞ്ഞു. ബിരുദ മെഡിക്കൽ കോളേജിനെ ബിരുദാനന്തര ബിരുദ മെഡിക്കൽ കോളേജായി ഉയർത്തിയെന്നും മാതൃശിശു യൂണിറ്റ്, വിവിധ കെട്ടിടങ്ങളുടെ നിർമ്മാണം, ഭിന്നശേഷിവയോജന സൗഹൃദ ആശുപത്രി എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയതെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL