SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.13 AM IST

ഉദ്ഘാടനം ചെയ്തു

saseendran
വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിർമിച്ച ബോട്ട്‌ജെട്ടിയുടെയും ബോർഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കുന്നു

മലപ്പുറം: വനം-വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഇന്ത്യയിലെ 75 നഗരവനം പദ്ധതിയിൽ ഒന്നായ കടലുണ്ടി-വള്ളിക്കുന്ന് നഗരവനം പദ്ധതിയുടെ ഭാഗമായി നിർമിച്ച ബോട്ട് ജെട്ടിയുടെയും ബോർഡ് വാക്കിന്റെയും ഉദ്ഘാടനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. നഗരവനം പദ്ധതിയിലെ 80 ലക്ഷം രൂപ ചെലവഴിച്ചാണ് വള്ളിക്കുന്ന് പഞ്ചായത്തിലെ കീഴയിൽ ബോട്ട് ജെട്ടിയുടെയും ബോർഡ് വാക്കിന്റെയും നിർമാണം പൂർത്തീകരിച്ചത്.
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇർഷാദ് അരിയല്ലൂർ അദ്ധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു.ആഷിഖ് അലി, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ, നോർത്തേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ബി.എൻ.അഞ്ജൻകുമാർ മുഖ്യാതിഥികളായി. കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ.ഭക്തവത്സലൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഹനീഫ മുന്നിയൂർ, വാർഡ് മെമ്പർമാരായ പി.വി.ഫാത്തിമ, അബ്ദുൾ അസീസ്, കെ.വി.അജയ് ലാൽ, അഡ്വ.പി.വി.മുഹമ്മദ് ഷാഹിദ് സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL