SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.55 AM IST

ഉദ്ഘാടനം ചെയ്തു

inauguration
മലപ്പുറം സോഷ്യൽ ഫോറസ്ട്രി ഡിവിഷന്റെ പുതിയ ഓഫീസ് കെട്ടിടോദ്ഘാടന ശേഷം വനം വകുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ശരിയുത്തരം നൽകിയ മമ്പാട് എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥിനി ലിൻഷയ്ക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ വൃക്ഷത്തൈ സമ്മാനിക്കുന്നു.

മലപ്പുറം: ആധുനിക സൗകര്യങ്ങളോടെ മലപ്പുറം സിവിൽ സ്റ്റേഷൻ പരിസരത്ത് 'ഹരിതം' എന്ന പേരിൽ നിർമിച്ച സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ ജില്ലാ കാര്യാലയത്തിന്റെ പുതിയ കെട്ടിടോദ്ഘാടനം വനം മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിച്ചു. മനുഷ്യ-വന്യ ജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശ്രമിച്ചെന്നും ശോചനീയാവസ്ഥയിലായിരുന്ന മലപ്പുറം സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന് പുതിയ കെട്ടിടം സാദ്ധ്യമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
പി.ഉബൈദുള്ള എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി, നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ പി. ധനേഷ് കുമാർ, നിലമ്പൂർ സൗത്ത് ഡിവിഷൻ ഡി.ഫ്.ഒ ജി.ധനിക് ലാൽ, വാർഡ് കൗൺസിലർ ടി.കെ.സബ്ന മൻസൂർ, വിവിധ രാഷ്ട്രീയ കക്ഷിപ്രതിനിധികൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. വിദ്യാവനം പദ്ധതിയുടെ ഭാഗമായി പരിപാടിയിൽ പങ്കെടുക്കാനെത്തിയ വിദ്യാർത്ഥികളോട് വനം വകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ മന്ത്രി ചോദിക്കുകയും സമ്മാനമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL