SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

എടക്കര,നിലമ്പൂർ സബ് ട്രഷറികൾക്ക് പുതിയ കെട്ടിടം

news

മലപ്പുറം: ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച എടക്കര സബ് ട്രഷറി കെട്ടിടോദ്ഘാടനം എടക്കര ഇന്ദിരാഗാന്ധി ബസ് ടെർമിനലിൽ രാവിലെ 10നും നിലമ്പൂർ സബ് ട്രഷറി കെട്ടിടത്തിന്റെ ഉദ്ഘാടന കർമ്മം നിലമ്പൂർ മുൻസിപ്പൽ ഓഫീസ് അങ്കണത്തിൽ വൈകീട്ട് മൂന്നിനും മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കും. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ അദ്ധ്യക്ഷനാവും. എം.പിമാരായ പ്രിയങ്കാ ഗാന്ധി, പി.വി.അബ്ദുൾ വഹാബ്, പി.പി.സുനീർ, പി.കെ.ബഷീർ എം.എൽ.എ മുഖ്യാതിഥികളാകും. ജനപ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തികളും ചടങ്ങിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL