വളാഞ്ചേരി: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തും ആർ.ജി.എസ്.എ ബി.പി.എം.യുവും ഐ.സി.ഡി.എസ് കുറ്റിപ്പുറവും സംയുക്തമായി വനിതദിനാചാരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സെക്രട്ടറി ഇൻചാർജ് കെ.വി.അനൂപ് സുന്ദർ സ്വാഗതം പറഞ്ഞു .ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി.ഉമ്മുക്കുൽസു അദ്ധ്യക്ഷത വഹിച്ചു . പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജയ് കുമാർ നിർവ്വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അബ്ദുൽ റഷീദ് കിഴിശ്ശേരി, എ.പി. വഹീദ തുടങ്ങിയവർ ആശംസകളറിയിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് ബ്ലോക്ക് മെമ്പറും സൈക്കോളജി കൗൺസിലറും ആയ അഷ്റഫ് രാങ്ങാറ്റൂർ മുഖ്യപ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |