SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.51 AM IST

പുഴയിൽ മാലിന്യം തള്ളി; പഞ്ചായത്ത് പിഴ ചുമത്തി

d

കോഡൂർ: പഞ്ചായത്തിലെ വടക്കേമണ്ണ നൂറാടി ഭാഗത്ത് കടലുണ്ടിപ്പുഴയിൽ മാലിന്യം തള്ളിയതിനെതിരേ പിഴ ചുമത്തി. പുഴയിൽ മാലിന്യം തള്ളിയതായി പഞ്ചായത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിലെ ഹെൽത്ത് സ്‌ക്വാഡ് നടത്തിയ പരിശോധനയെ തുടർന്നാണ് സ്ഥാപന ഉടമയിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കിയത്. സ്ഥാപനത്തിലെ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്നതിന് സ്ഥാപന ഉടമ യാതൊരു സംവിധാനവും ഒരുക്കിയിട്ടില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
കോഡൂർ പഞ്ചായത്ത് പരിധിയിലെ സ്ഥാപന ഉടമകളും താമസക്കാരും കൃത്യമായ യൂസർ ഫീസ് സഹിതം മാലിന്യങ്ങൾ ഹരിതകർമ്മ സേനക്ക് കൈമാറണമെന്നും അതല്ലാതെ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നത് കർശന നടപടികൾക്ക് കാരണമാകുമെന്നും പഞ്ചായത്ത് സെക്രട്ടറി എം. രാകേഷ് മോഹൻ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL