SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.49 AM IST

കാട്ടിൽ ചൂട് കൂടി; പാമ്പുകൾ നാട്ടിലേക്ക്

mpm
മുക്കട്ട അങ്കണവാടി അടുക്കളയിൽ കണ്ടെത്തിയ മൂർഖൻ പാമ്പ്‌.

നിലമ്പൂർ: വേനൽ കടുത്തതോടെ വിഷപ്പാമ്പുകൾ ജനവാസ മേഖലയിലേക്ക് വലിയതോതിൽ കടക്കുന്നു.
വനാതിർത്തികളിലുള്ള നദീതീരങ്ങളും അടിക്കാടുകൾ ധാരാളമായുള്ള സ്ഥലങ്ങളും പുഴയ്ക്ക് അരികിലുള്ള കൈതഓലകൾ തഴച്ചു വളരുന്ന സ്ഥലവും പാമ്പുകളുടെ ആവാസകേന്ദ്രങ്ങളാണ്. വേനൽ ശക്തമായതോടെ വനാതിർത്തികളിലുള്ള അടിക്കാടുകൾക്ക് തീപിടിന്നത് വർദ്ധിച്ചതും പുഴയിലെ വെള്ളം വറ്റുന്ന സാഹചര്യവും പാമ്പുകൾ ജനവാസകേന്ദ്രങ്ങളിലേക്ക് വരാൻ കാരണമാകുന്നുണ്ട്. ചൂടു കൂടിയതോടെ ശരീരോഷ്മാവ് നിയന്ത്രിക്കുന്നതിന് വേണ്ടിയും ഇണ ചേരുന്നതിനായും വെള്ളവും തണുപ്പും ഉള്ള സ്ഥലങ്ങളിലേക്ക് പാമ്പുകൾ എത്തുന്നുണ്ട്. മലയോര മേഖലയിൽ നിന്ന് ചുരുങ്ങിയ ദിവസത്തിനിടെ ധാരാളം ഉഗ്രവിഷമുള്ള പാമ്പുകളെയാണ് വനം വകുപ്പും ആർ.ആർ.ടി.സംഘവും പിടികൂടിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മമ്പാട് നിന്ന് രാജവെമ്പാലയെ പിടികൂടി. അപൂർവങ്ങളായി കാണപ്പെടുന്ന രാജവെമ്പാല ജനവാസകേന്ദ്രത്തിൽ കണ്ടെത്തിയത് ജനങ്ങൾ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മൂർഖൻ പാമ്പിനെ നിലമ്പൂർ തോട്ടേക്കാട് അംഗനവാടിയിൽ നിന്ന് പിടികൂടിയിരുന്നു. എട്ടടിയോളം നീളമുള്ള മൂർഖനെ ഏറെ പണിപ്പെട്ടാണ് ആർ.ആർ.ടി സംഘങ്ങൾക്ക് പിടികൂടിയത്.

ഇതാണ് പാമ്പ് വരാൻ കാരണം
വീട്ടുപരിസരങ്ങളിലെ കുഴികൾ, കെട്ടിട നിർമ്മിതികളിലെ വിള്ളലുകൾ, മതിലുകളിലെ വിടവുകൾ എന്നിവയെല്ലാം അടച്ചാൽ ഒരുപരിധിവരെ പാമ്പുകളെ അകറ്റാൻ കഴിയും. വീട്ടുപരിസരങ്ങളിൽ എലികൾ പെറ്റുപെരുകുന്നതും, പ്രാണികൾ, ചെറുജീവികൾ മുതലായവ വളരുന്നതും ഇല്ലാതാക്കണം. ഭക്ഷണാവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയാതെ ശരിയായ രീതിയിൽ സംസ്‌കരിക്കുക, ചപ്പു ചവറുകളും കരിയിലകളും കൂട്ടിയിടാതിരിക്കുക, വീട്ടുപരിസരം എപ്പോഴും വൃത്തിയാക്കുകയും ചെയ്താൽ പാമ്പുകൾ വരാനുള്ള സാദ്ധ്യത കുറയും.

കടിയേൽക്കാതിരിക്കണോ

1- ചെറിയ കുറ്റിക്കാടുകളും കുറ്റിച്ചെടികളും നീക്കം ചെയ്യുക, അലങ്കാര ചെടികൾ, പടർന്ന് കയറുന്ന വള്ളി ചെടികൾ എന്നിവ വാതിലിന്റെയും ജനാലകളുടെയും ചാരിവെക്കാതിരിക്കുക, ചെടിച്ചട്ടികൾ അടുപ്പിച്ചു വെക്കാതിരിക്കുക.

2- വീട്ടുപകരണങ്ങൾ എപ്പോഴും ശ്രദ്ധിക്കുക,​ വാതിലുകൾ തുറന്നിടാതിരിക്കുക, വാതിലിന്റെയും ജനലിന്റെയും വിടവുകൾ ഇല്ലാതാക്കുക

3- വിറക് പുരയിലും തേങ്ങ, ചകിരി എന്നിവ കൂട്ടിയിടുന്നിടത്തും രാത്രികാലങ്ങളിൽ വെളിച്ചമില്ലാതെ പോകാതിരിക്കുക, റോഡിന് അരികു ചേർന്ന് നടക്കാതിരിക്കുക

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL