SignIn
Kerala Kaumudi Online
Sunday, 26 July 2026 5.24 AM IST

പഠനാരംഭത്തിന് തുടക്കം

d
ചെമ്മാട് ദാറുൽ ഹുദാ ദേശീയതല പ്രവേശനോത്സവം ഉദ്ഘാടനം ദാറുൽഹുദാ ചാൻസലർ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

തിരൂരങ്ങാടി: ദാറുൽഹുദാ ഇസ്‌ലാമിക് സർവകലാശാലയിലും ഓഫ് ക്യാമ്പസുകളിലും യു.ജി അഫിലിയേറ്റഡ് സ്ഥാപനങ്ങളിലും സെക്കന്ററി ഒന്നാം വർഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളുടെ ദേശീയതല പ്രവേശനോത്സവം 'അൽ ഇഫ്തിതാഹിന്റെ' ഉദ്ഘാടനം ദാറുൽഹുദാ ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി ദാറുൽഹുദായിലേക്കും ഹിഫ്ള് കോളേജിലേക്കുമുള്ള വിദ്യാർത്ഥികളുടെ പഠനാരംഭം നിർവഹിച്ചു. ജനറൽ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണം നടത്തി. 5,​318 അപേക്ഷകരിൽ നിന്ന് കോമൺ അഡ്മിഷൻ ടെസ്റ്റിലൂടെ 1,​364 പേരാണ് ദാറുൽഹുദാ സംവിധാനത്തിലേക്കായി തിരഞ്ഞെടുക്കപ്പെട്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL