SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.20 AM IST

വിപണന മേള തുടക്കമായി

s
വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസ് വിഷു വിപണന മേള സി.ഡി.എസ് ചെയർപേഴ്സൺ ടി.കെ.ഹൈറുന്നീസ ഉദ്ഘാടനം ചെയ്യുന്നു.

വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ വിഷു വിപണന മേള ആരംഭിച്ചു. വളാഞ്ചേരി നഗരസഭ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങിൽ നഗരസഭ സി.ഡി.എസ് ചെയർപേഴ്സൺ ടി.കെ.ഹൈറുന്നീസ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. നാടൻ വിഭവങ്ങളും കുടുംബശ്രീ അംഗങ്ങൾ തയ്യാറാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. വൈസ് ചെയർപേഴ്സൺ നൂർജഹാൻ അദ്ധ്യക്ഷയായി.
കുടുംബശ്രീ യൂനിറ്റുകളുടെ കീഴിലുള്ള ജൈവ പച്ചക്കറികൾ, പലഹാരങ്ങൾ, മറ്റ് ഗൃഹോപകരണങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണമാണ്. പ്രാദേശിക സംരംഭകർക്ക് വിപണി കണ്ടെത്താനും സാധാരണക്കാർക്ക് ഗുണമേന്മയുള്ള സാധനങ്ങൾ എത്തിക്കാനും ഇത്തരം മേളകൾ സഹായകരമാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL