SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

വോട്ടെണ്ണൽ: ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി

pariseelanam
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന റട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ് റട്ടേണിങ് ഓഫീസർ, കൗണ്ടിങ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശീലന പരിപാടിയിൽ നിന്ന്‌

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടപടികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലാ പ്ലാനിംഗ് സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിശീലന പരിപാടിക്ക് എൽ.എസ്.ജി.ഡി അസിസ്റ്റന്റ് ഡയറക്ടർ കെ.എ.അബ്ദുൾ ഗഫൂർ നേതൃത്വം നൽകി. വോട്ടെണ്ണൽ ദിവസം സ്വീകരിക്കേണ്ട നടപടിക്രമങ്ങൾ, വോട്ടിങ് മെഷീനുകളുടെ സുരക്ഷ, കൃത്യത ഉറപ്പാക്കൽ എന്നിവയിലായിരുന്നു പരിശീലനം.
ഇന്നും നാളെയും ഒന്നാം ഘട്ട റാൻഡമൈസേഷനിലൂടെ തിരഞ്ഞെടുത്ത 1,456 കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ നടക്കും. രണ്ടാം ഘട്ട റാൻഡമൈസേഷനിൽ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരുടെ പരിശീലനം മേയ് മൂന്നിന് നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL