SignIn
Kerala Kaumudi Online
Wednesday, 27 May 2026 1.33 AM IST

ഹയർ സെക്കൻഡറി പരീക്ഷാഫലം; രാജാസിന് വീണ്ടും അഭിമാന നേട്ടം

r

കോട്ടക്കൽ: ഹയർസെക്കൻഡറി രണ്ടാംവർഷ പരീക്ഷയിൽ കോട്ടക്കൽ ഗവൺമെന്റ് രാജാസ് ഹയർസെക്കൻഡറി സ്‌കൂൾ മികച്ച നേട്ടം കൈവരിച്ചു. പരീക്ഷയെഴുതിയ 824 കുട്ടികളിൽ 90ശതമാനത്തിനു മുകളിൽ മാർക്കുകൾ നേടി 151 പേർ ഈ വിജയത്തിന് മാറ്റുകൂട്ടി. 1200ൽ 1,​198 മാർക്കുകൾ നേടിയ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥി കെ.ശ്രീനന്ദ, 1195 മാർക്കുകൾ നേടിയ സയൻസ് വിദ്യാർഥിനി ഷംന.എം, 1191 മാർക്കുകൾ നേടിയ കൊമേഴ്സ് വിദ്യാർത്ഥി ഫാത്തിമ സഹല കെ.ടി എന്നിവർ സ്‌കൂൾ ടോപ്പർമാരായി.
78 വിദ്യാർത്ഥികൾക്കാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്. 51 വിദ്യാർഥികൾക്ക് അഞ്ചുവിഷയങ്ങളിൽ എ പ്ലസ് നേടാനായി. കോട്ടക്കൽ മുനിസിപ്പാലിറ്റി, പിടിഎ, അധ്യാപകർ, അക്കാദമിക് കൗൺസിൽ ചേർന്ന് വിജയികളെ അഭിനന്ദിച്ചു. കോട്ടക്കൽ നഗരസഭ ഉപാധ്യക്ഷ പാറോളി റംല,​വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കമറുദ്ദീൻ സുലൈമാൻ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.​ പി.ടി.എ പ്രസിഡണ്ട് വിജയകുമാരൻ, പ്രീസിപ്പൽ സലീല ടീച്ചർ, എസ്.എം.സി സുജാത,​ സ്റ്റാഫ് സെക്രട്ടറി സാബിറ എം, അദ്ധ്യാപകരായ മജീദ് കെപി, മൻസൂർ സിപി, സതീദേവി, ജെസിയ ഹിന്ദ്, ഹസീന, ഷാഹുൽ ഹമീദ്, സൈഫുള്ള, വിദ്യ, നസീമ ടീച്ചർ എന്നിവർ അനുമോദന ചടങ്ങിന് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL