താനാളൂർ: ജില്ലാ പഞ്ചായത്ത് താനാളൂർ പകര ജുമാമസ്ജിദിന് സമീപം സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എ.പി.സ്മിജി നിർവ്വഹിച്ചു. താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ഒ.അസ്‌കർ അദ്ധ്യക്ഷനായി. മുൻ ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ എൻ.പി.ഋഷികേശ്, ടി.പി.മുഹീനുദ്ദീൻ, യു.നാസർ, ടി.പി.റസാഖ്, കെ.പി.ഹബീബ് റഹ്മാൻ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |