
എടക്കര: വഴിക്കടവ് മുണ്ടയിൽ 400 അടിയുടെ ബ്രസീൽ ഫ്ളക്സ് സ്ഥാപിച്ച് ഫുട്‌ബോൾ ആരാധകർ. വഴിക്കടവ് മുണ്ട ജാസ് ക്ലബിന്റെ ഫുട്‌ബോൾ ആരാധകരാണ് ഇരു ഫ്ളക്സ് പ്രചരണത്തിന്റെയും പിന്നിലുള്ളത്. കോഴിക്കോട് നിലമ്പൂർ ഊട്ടി റോഡിന്റെ ഇരുവശത്തുമാണ് ആരാധകരുടെ ഫ്ളക്സുകൾ. അഞ്ച് ദിവസമായി മുണ്ട നിവാസികൾ ഫ്ളക്സ് സ്ഥാപിക്കുന്ന ജോലിയിലാണ്. നിലം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കി കമുക് തോട്ടത്തിൽ നിന്നും വെട്ടിയെത്തിച്ച് കാൽ നാട്ടി. ഇരുമ്പ് ഫ്രെയിമിൽ ഫ്ളക്സ് ഒട്ടിച്ചാണ് സ്ഥാപിച്ചത്. ഒന്നര ലക്ഷത്തോളം രൂപ ചിലവ് വന്നിട്ടുണ്ട്. 100 അടിയുള്ള നാല് റോൾ ഫ്ളക്സ് ഒരുമിച്ച് പ്രിന്റ് ചെയ്താണ് 400 അടി നീളത്തിലും 10 അടി വീതിയിലുമുള്ള ബ്രസീൽ ഫാൻസിന്റെ ഫ്ളക്സ് സ്ഥാപിച്ചത്. നിലവിൽ ഇന്ത്യയിൽ സ്ഥാപിച്ച ഏറ്റവും വലിയ ഫ്ളക്സ് ഇന്റർനെറ്റിൽ പരിശോധിച്ച് നോക്കിയ ശേഷം ഇതാണെന്നാണ് ബ്രസീൽ ഫാൻസിന്റെ അവകാശ വാദം. 400 അടിക്ക് മുകളിൽ അർജന്റീന സ്ഥാപിച്ചാൽ അതിലും വലുത് ബ്രസീൽ സ്ഥാപിക്കുമെന്നാണ് ജാസ് മുണ്ട ഫാൻസിന്റെ വെല്ലുവിളി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |