SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

ഉന്നത വിജയികളെ ആദരിച്ചു

s

വണ്ടൂർ : വിവിധ മത്സര പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ ആദരിച്ച് വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്‌കൂൾ. സിയന്ന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച വിജയത്തിളക്കം പരിപാടി റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലിപ്പറ്റ ജമീല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ടി.അജ്മൽ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കെ.അമൃത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ഷംസുദ്ധീൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിന സിയാദ്, ബ്ലോക്കംഗം പി.കെ.മുബഷിർ, ഗ്രാമപഞ്ചായത്ത് അംഗം ടി.ഉമ്മർകുട്ടി, പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ, എസ്.എം.സി ചെയർമാൻ ജയപ്രകാശ്, പ്രിൻസിപ്പൽ ഒ.വിനോദ്, വി.എച്ച്.എസ്.സി പ്രിൻസിപ്പാൾ എം.ഐശ്യര്യ, എച്ച്.എം ഇൻചാർജ് വി.ഷിജു പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL