
വള്ളിക്കുന്ന്: കനത്ത മഴയിലും ശക്തമായ കാറ്റിലും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡായ ഒലിപ്രം തിരുത്തിയിൽ വാളശേരി മോഹനന്റെ വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. ചൊവ്വാഴ്ച ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് വീടിനോട് ചേർന്നുനിന്ന തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് പതിച്ചത്.
സംഭവത്തിൽ വീടിന്റെ മേൽക്കൂരയ്ക്കും മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അപകടസമയത്ത് വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |