SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.36 AM IST

സ്‌നേഹ സംഗമം സംഘടിപ്പിച്ചു

s

തിരൂർ: ആർട്സ് സൊസൈറ്റി ടാസിന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി തിരൂരിലെ ആശ്രയ കെയർ ഹോമിലെ അമ്മമാർക്കൊപ്പം സ്‌നേഹ സംഗമവും സംഗീത പരിപാടിയും സംഘടിപ്പിച്ചു.
വേണുഗോപാൽ കൊൽക്കത്തയുടെ അദ്ധ്യക്ഷതയിൽ കൈനിക്കര ഷാഫി ഹാജി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജയരാജ് സ്വാഗതം പറഞ്ഞു. ട്രഷറർ സി.കെ.കുമാരൻ, വി.വി.സത്യാനന്ദൻ, ഫിറോസ് ബാബു, രമേഷ് ചങ്ങനാശ്ശേരി, കോയ മാസ്റ്റർ, സിനിമാ നാടക സംവിധായകൻ പ്രദീപ് നാരായണൻ, പി.ടി.ബദ്രുദ്ദീൻ, ഡോ.രാധാകൃഷ്ണൻ പ്രകൃതി, രമേഷ് ശ്രീധർ, പാറപ്പുറത്ത് കുഞ്ഞുട്ടി, കെ.പി.ഹാജറ, പി.വി.ഗംഗാധരൻ, പ്രദീപ്, അശോകൻ വയ്യാട്ട് സംസാരിച്ചു. അമ്മമാർക്ക് ബാസിത് തിരൂരിന്റെ സ്‌നേഹസമ്മാനം വിതരണം ചെയ്തു. ആശ്രയയിലെ റെജീന സിസ്റ്ററെ ഉപഹാരം നൽകി ആദരിച്ചു. സംഗീത പരിപാടിക്ക് ഫിറോസ് ബാബു,​ റീന തൃക്കണ്ടിയൂർ, മുഹമ്മദ് ഹനീഫ, നരൻ ചെബൈ സുന്ദർ, തിരൂർ തെസ്നി, ഗോപു വെളിയമ്പാട്ട്, രാജൻ പുഷ്പാഞ്ജലി,സിസ്റ്റർ പുഷ്പ, ഇന്ദിരാ വേണുഗോപാൽ, ഡോ.പ്രശാന്ത് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL