തിരൂരങ്ങാടി: ഖുത്ബുസ്സമാൻ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിൽ ആരംഭിച്ച സ്‌കൂൾ റേഡിയോ 'ഡെലിസിയ എഫ്എം 9.9' പ്രിൻസിപ്പൽ ടി.പി. ഫൈസൽ ഉദ്ഘാടനം ചെയ്തു. പ്രശസ്ത റേഡിയോ ജോക്കി ആർ.ജെ. ലിഷ്ന റേഡിയോയുടെ ഔദ്യോഗിക സംപ്രേഷണം നിർവ്വഹിച്ചു.
വാർത്തകൾ, കഥകൾ, കവിതകൾ, പൊതുവിജ്ഞാനം, വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും അഭിമുഖങ്ങൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന പരിപാടികളാണ് റേഡിയോയിലൂടെ കുട്ടികൾക്കായി ഒരുക്കിയിരിക്കുന്നത്.
വൈസ് പ്രിൻസിപ്പൽ കെ. മുഹമ്മദ് മുഹ്സിൻ, റേഡിയോ കോഓർഡിനേറ്റർ കെ.പി. മുഹമ്മദലി, സ്‌കൂൾ റേഡിയോ ആർ.ജെമാരായ ജസ നവാസ്, ഹസ്മിൻ, രിഫിൻ എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |