മലപ്പുറം: ലോകപരിസ്ഥിതി ദിനമായ ജൂൺ അഞ്ച് മുതൽ ജില്ലാസാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ വിവിധ പരിപാടികളുടെ സമാപന ചടങ്ങ് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ കെ.കെ.വിമൽരാജ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം നടത്തിയ ജി.എച്ച്.എസ്.എസ് അരീക്കോട് തുല്യത പഠനകേന്ദ്രത്തിന് ഉപഹാരം നൽകി. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഡോ.പി.എച്ച്.ആയിഷ ബാനു അദ്ധ്യക്ഷനായി. ജൈവവൈവിദ്ധ്യ ബോർഡ് പ്രതിനിധി കെ.ടി.സഫ്ന, സാക്ഷരതാമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി.വി.ശാസ്ത്രപ്രസാദ്, അസി.കോ-ഓർഡിനേറ്റർ എം.മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |