മലപ്പുറം: അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് മലപ്പുറം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ 'ശരണബാല്യം' പദ്ധതിയിൻ കീഴിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പട്ടിക്കാട് ചുങ്കം പ്രദേശത്ത് താമസിക്കുന്നതൊഴിലാളികൾക്കാാണ് പരിപാടി സംഘടിപ്പിച്ചത്. ചടങ്ങിൽ ബാലവേല വിരുദ്ധ പ്രതിജ്ഞയെടുത്തു. പെരിന്തൽമണ്ണ അസിസ്റ്റന്റ് ലേബർ ഓഫീസർ ഉദ്ഘാടനം ചെയ്തു. പദ്ധതി റെസ്‌ക്യൂ ഓഫീസർ പി.എം.ആതിര, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ നസീബ നേതൃത്വം നൽകി. ഹിന്ദി, ആസാമീസ് ഭാഷകളിലാണ് ബോധവത്കരണം നൽകിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |