മലപ്പുറം: മലപ്പുറം ആർട്ട് ആൻഡ് കൾച്ചറൽ ഹെറിറ്റേജ് കൂട്ടായ്മയായ മാച്ചിന്റെ ആഭിമുഖ്യത്തിൽ സലിംകുമാർ അനുശോചന യോഗം സംഘടിപ്പിച്ചു.സംവിധായകൻ സുരേഷ് ഇരിങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു. മാച്ച് പ്രസിഡന്റ് ബാബുരാജ് കോട്ടക്കുന്ന് അദ്ധ്യക്ഷത വഹിച്ചു. മാച്ച് ജനറൽ സെക്രട്ടറി മജീഷ്യൻ മലയിൽ ഹംസ, ട്രഷറർ ഹംസ മുണ്ടുപറമ്പ് , മാച്ച് ജോയിന്റ് സെക്രട്ടറി ശശികുമാർ സോപാനത്ത്, നീലൻ കോഡൂർ, ടി കെ ബോസ് , പി.വി മൂക്കുതല, മൊറയൂർ ബാബുരാജ്, കെ പി മുരളി തുടങ്ങിയവർ സംസാരിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |