താനൂർ : ഫിഫ വേൾഡ് കപ്പ് ഫുട്ബാൾ മത്സരത്തിന്റെ ഭാഗമായി താനാളൂരിൽ നടന്ന മിനി വേൾഡ് കപ്പ് ഫുട്ബാൾ മത്സരം ആവേശമായി. ക്ലബ്ബ് കോഓർഡിനേഷൻ കമ്മിറ്റി മിറാനിയ ഫുട്ബാൾ അക്കാഡമിയുമായി സഹകരിച്ച് നടത്തിയ മത്സരത്തിൽ ദേശിയ സംസ്ഥാന താരങ്ങൾ
വിവിധ ടീമുകളിൽ അണിനിരന്നു. പഞ്ചായത്ത് ഇ.എം.എസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ
നടന്ന മത്സരത്തിൽ പോർച്ചുഗൽ ചാമ്പ്യൻമാരായി. ഐ.എസ്.എൽ ബംഗളൂരു എഫ്.സി താരം കെ.മുഹമ്മദ് സലാഹു വേൾഡ് കപ്പ് മാതൃകയിലുള്ള ട്രോഫി സമ്മാനിച്ചു.
ക്ലബ്ബ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ മുജീബ് താനാളൂർ അദ്ധ്യക്ഷനായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |