കോട്ടക്കൽ: കോട്ടക്കൽ കിഴക്കെ കോവിലകം വക വെങ്കിട്ടത്തേവർ ശിവക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. വെൺമണി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലാണ് ഭാഗവത സപ്താഹം. ഇന്നലെ വൈകിട്ട് അഞ്ചിന് ക്ഷേത്ര പരിസരത്ത് നിന്നും കൃഷ്ണവിഗ്രഹഘോഷയാത്ര എഴുന്നെള്ളിച്ചു. ആചാര്യവരണത്തിന് ശേഷം കോട്ടക്കൽ കിഴക്കെ കോവിലകം ട്രസ്റ്റ് മാനേജർ കെ.സി.ദിലീപ് രാജ ഭദ്രദീപം തെളിയിച്ചതോടെ സപ്താഹത്തിന് തുടക്കമായി. തുടർന്ന് ഭാഗവത മാഹാത്മ്യ പാരായണം, പ്രഭാഷണം എന്നിവ നടന്നു. ഇന്നുരാവിലെ 6.30ന് സഹസ്രനാമം, കൂട്ടപ്രാർത്ഥന, സൂതശൗനക സംവാദം, കുന്തി സ്തുതി, ഭീഷ്മസ്തുതി, പരീക്ഷിത് ചരിതം, ശ്രീശുക ആഗമനം, വ്യാസ നാരദ സംവാദം, വരാഹാവതാരം എന്നീ സന്ദർഭങ്ങൾ പാരായണം ചെയ്യും. നാളെ കപിലോപദേശം, ദക്ഷയാഗം, ധ്രുവ ചരിതം, ഋഷഭാവതാരം, എന്നീ സന്ദർഭങ്ങൾ പാരായണം ചെയ്യും.നവംബർ ഒന്നിന് സമാപിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |