മലപ്പുറം: തണ്ണീർത്തട സംരക്ഷണം, ജൈവവൈവിധ്യ പഠനം, ആധുനിക ശാസ്ത്രവിദ്യാഭ്യാസം, വിനോദം എന്നിവ സമന്വയിപ്പിച്ചുകൊണ്ട് മാറഞ്ചേരി പഞ്ചായത്തിൽ 'കോൾ ഓൺ' പദ്ധതി യാഥാർത്ഥ്യമാകുന്നു. ചേലക്കടവ് പ്രദേശത്ത് വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ ഭാഗമായി പ്ലാനറ്റേറിയവും ത്രിമാന ഹോളോഗ്രാം അനുഭവപഠന കേന്ദ്രങ്ങളും ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഈ പദ്ധതിയുടെ ഒന്നാം ഘട്ടത്തിന് രണ്ടര കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.
പദ്ധതിയുടെ പ്രായോഗിക സാദ്ധ്യതാ പഠനത്തിനായി കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെ.ടി.ഡി.സി) ഉദ്യോഗസ്ഥ സംഘം പ്രദേശം സന്ദർശിച്ചു. പ്രകൃതിസംരക്ഷണത്തെ ജനങ്ങളുടെ ജീവിതവുമായി ബന്ധിപ്പിക്കുന്ന വ്യത്യസ്തമായ കാഴ്ചപ്പാടാണ് പദ്ധതി മുന്നോട്ടുവയ്ക്കുന്നത്. പ്രദേശവാസികൾക്ക് വ്യായാമം, വിനോദം, സായാഹ്ന വിശ്രമം എന്നിവയ്ക്കുള്ള സൗകര്യങ്ങൾക്ക് പുറമെ പ്രാദേശിക ജനങ്ങൾക്ക് പുതിയ വരുമാനമാർഗങ്ങളും സംരംഭകത്വ അവസരങ്ങളും ഇതുവഴി സൃഷ്ടിക്കപ്പെടുന്നു.
മൂന്നുഘട്ടങ്ങൾ
. പ്രകൃതി പൈതൃകം സംരക്ഷിച്ചുകൊണ്ട് ജനങ്ങളുടെ ജീവിതത്തിന് ആശ്വാസമാകുന്ന ഈ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയ്യാറാക്കി സർക്കാരിൽ നിന്ന് ഫണ്ട് ലഭ്യമാക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും
ടി. ശ്രീജിത്ത്,
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |