കൊണ്ടോട്ടി: നഗര വികസന സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ടൗണിൽ നവംബർ ഒന്നുമുതൽ കർശനമായ ട്രാഫിക് നിയന്ത്രണങ്ങളും പാർക്കിംഗ് നിരോധനവും ഏർപ്പെടുത്താൻ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനമായി. ടൗണിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് നടപടികൾ.
പുതിയ തീരുമാനപ്രകാരം കൊണ്ടോട്ടി ബൈപ്പാസിൽ ഫോർപി മാർട്ട് മുതൽ എരഞ്ഞോളി ബസാർ വരെയും, കൊടിമരം മുതൽ തങ്ങൾസ് റോഡിലെ മുത്തൊളം വരെയും പൂർണ്ണമായും പാർക്കിംഗ് നിരോധിക്കും.നിയന്ത്രണങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കും.
കൂടാതെ, ബൈപ്പാസിലെയും തങ്ങൾസ് റോഡിലെയും ഫുട്പാത്തുകൾ കൈയേറിയുള്ള കച്ചവടങ്ങളും, റോഡിലേക്കോ ഫുട്പാത്തിലേക്കോ തള്ളിനിൽക്കുന്ന സാധന സാമഗ്രികളും നിർമ്മിതികളും വ്യാപാരികൾ അടിയന്തരമായി നീക്കണം. വികസന പ്രവൃത്തികൾ പൂർത്തിയാകുന്ന മുറയ്ക്ക് വഴിയോരഉന്തുവണ്ടി കച്ചവടക്കാർക്കായി തങ്ങൾസ് റോഡിൽ പ്രത്യേക ഇടം കണ്ടെത്തി നൽകുമെന്നും തദ്ദേശ ഭരണകൂടം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |