SignIn
Kerala Kaumudi Online
Friday, 30 October 2026 5.31 AM IST

സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം 31ന്

മലപ്പുറം: ആൾ കേരള സെവൻസ് ഫുട്‌ബാൾ ടൂർണമെന്റ് കമ്മിറ്റി അസോസിയേഷൻ സംസ്ഥാന സമ്മേളനം നാളെ മലപ്പുറം പിലാക്കൽ ഡെലീഷ്യ ബാങ്ക്വറ്റ് ഹാളിൽ നടക്കും. രാവിലെ 10ന് മന്ത്രി കെ.എം. ഷാജി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഫാറൂഖ് പാച്ചീരി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മമ്പാട് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. എ.എസ്.എഫ്.എ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാനത്തെ 50 കമ്മിറ്റികളിൽ നിന്നായി 150 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ അടുത്ത മൂന്ന് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.

സംസ്ഥാനത്തെ പുതിയ സെവൻസ് ഫുട്‌ബാൾ സീസൺ നവംബർ 10ന് ആരംഭിക്കും. ഇതിന്റെ ഭാഗമായി വിദേശതാരങ്ങൾ നവംബർ ആദ്യവാരത്തോടെ കേരളത്തിലെത്തും. ഈ സീസണിൽ സംഘടനയുടെ കീഴിൽ 30 ടൂർണമെന്റുകൾ നടക്കും. സംഘടനയിൽ രജിസ്റ്റർ ചെയ്ത 20 ടീമുകൾ വിവിധ ടൂർണമെന്റുകളിൽ മാറ്റുരയ്ക്കും. കളിക്കാർക്കും റഫറിമാർക്കും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടന ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മത്സര നടത്തിപ്പുമായി ബന്ധപ്പെട്ട് പുതുതായി തയ്യാറാക്കിയ നിയമങ്ങളുടെ കരട് സമ്മേളനം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഫാറൂഖ് പാച്ചീരി, ജനറൽ സെക്രട്ടറി സലാഹുദ്ദീൻ മമ്പാട്, ഷാഹുൽ കൊണ്ടോട്ടി, റോയൽ മുസ്തഫ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL