ചെറുമുക്ക്: സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെറുമുക്ക് കെ.എച്ച്.കെ.എം ഐശ്വര്യ ഗ്രന്ഥാലയം സംഘടിപ്പിച്ച നന്നമ്പ്ര പഞ്ചായത്ത് തല എൽ.പി, യു.പി വായനാ മത്സരം ചെറുമുക്ക് ജി.എം.എൽ.പി സ്കൂളിൽ സമാപിച്ചു. മത്സരത്തിൽ യു.പി വിഭാഗത്തിൽ നന്നമ്പ്ര എസ്.എൻ.യു.പി.എസിലെ അദ്രിത് ഒന്നാം സ്ഥാനവും ചെറുമുക്ക് പി.എം.എസ് എ.എം.എം യു.പി സ്കൂളിലെ കെ.വി. നഫ്ഹ രണ്ടാം സ്ഥാനവും നന്നമ്പ്ര എസ്.എൻ.യു.പി.എസ്സിലെ ആയിഷ നിംന മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എൽ.പി വിഭാഗത്തിൽ ചെറുമുക്ക് ജി.എം.എൽ.പി.എസ്സിലെ ശ്രീഹരി ഒന്നാംസ്ഥാനവും കടുവള്ളൂർ എ.എം.എൽ.പി.എസ്സിലെ മിസ്ഹബ് രണ്ടാംസ്ഥാനവും, കുണ്ടൂർ എ.എം.എൽ.പി.എസ്സിലെ ബി.കെ. ഷഹ്മ മൂന്നാംസ്ഥാനവും നേടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |