
കൊച്ചി: രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകർത്ത് അരാജകത്വത്തിലേക്ക് നയിക്കാനുള്ള ഗൂഢശ്രമമാണ് ഡൽഹിയിൽ നടക്കുന്നതെന്ന് ഭാരത ധർമ്മജന സേന (ബി.ഡി.ജെ.എസ്) എറണാകുളം സിറ്റി ജില്ലാ കമ്മിറ്റി പറഞ്ഞു. കേരളം@70 സംവാദം പ്രസിഡന്റ് പി. ബി. സുജിത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ശ്രീകുമാർ തട്ടാരത്ത്, ജില്ലാ ജനറൽ സെക്രട്ടറി കെ. കെ. പീതാംബരൻ, ജില്ലാ വൈസ് പ്രസിഡന്റ് സി.കെ. ദിലീപ്, ജില്ലാ ജനറൽ സെക്രട്ടറി ഉമേഷ് ഉല്ലാസ്, എറണാകുളം മണ്ഡലം പ്രസിഡന്റ് ഗിരീഷ് തമ്പി, തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് സുരേഷ് കുമ്പളം, ബി.ഡി.എം.എസ് അദ്ധ്യക്ഷ ബീന നന്ദകുമാർ, ജില്ലാ സെക്രട്ടറി ഷാജി ഇരുമ്പനം, സുനിൽ ദത്ത് തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |