ആലത്തൂർ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അനുസ്മരണവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐക്യത്തിനും സമഗ്രതയ്ക്കും വേണ്ടി ജീവത്യാഗം ചെയ്ത ധീരയായ നേതാവായിരുന്നു ഇന്ദിരാഗാന്ധിയെന്ന് സമ്മേളനത്തിൽ സംസാരിച്ച നേതാക്കൾ അനുസ്മരിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി തൃപ്പൂർ ശശി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ഹാരിസ് അദ്ധ്യക്ഷനായി, കൃഷ്ണൻകുട്ടി, ഷാഹിദ് ആലത്തൂർ, ഗീത, തൻസീലാ റബിൻ, മാലത്തി അജിത്, വിനോദ് പെരുംകുളം തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |