കോട്ടയം: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് പരമ്പരാഗത കാനനപാത അയ്യപ്പന്മാർക്കായി 24 മണിക്കൂറും തുറന്നു നൽകണമെന്ന് ശിവസേന നേതാക്കൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പരമ്പരാഗത കാനനപാതയിലേക്ക് പ്രവേശിക്കുന്ന അയ്യപ്പന്മാരെ നിങ്ങൾ ജീവൻ പണയപ്പെടുത്താൻ പോവുകയാണെന്ന് പറഞ്ഞ് ഭീതിയിലാഴ്ത്തി തിരിച്ചയക്കുകയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്നും നേതാക്കൾ ആരോപിച്ചു. ശിവസേന സംസ്ഥാന പ്രസിഡന്റ് അഡ്വ. പേരൂർക്കട ഹരികുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി രാധാകൃഷ്ണമേനോൻ, സംസ്ഥാന വൈസ് പ്രസിഡന്റ് മോഹൻകുമാർ നായർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |