
ചേർത്തല: ദേശീയ സേവാഭാരതി കേരളവും ബംഗളൂരുവിലെ നിംഹാൻസും ചേർന്ന് നടത്തുന്ന മാനസികസാമൂഹിക കൗൺസലിംഗ് കേന്ദ്രമായ ചേർത്തല 'പുനർജ്ജനി'യുടെ ഉദ്ഘാടനം പൊലീസ് ലീഗൽ സർവീസ് സൊസൈറ്റി കൺസൾട്ടന്റ് ഡോ.ബിജു സ്‌കറിയ നിർവഹിച്ചു.സേവാ ഭാരതി ചേർത്തല പ്രസിഡന്റ് അജയൻ ജി. നായർ അദ്ധ്യക്ഷത വഹിച്ചു.ദേശീയ സേവാഭാരതി ജില്ലാ സ്വാവലംബൻ കൺവീനർ അഡ്വ. വിഷ്ണു പ്രസാദ്,ആർ.എസ്.എസ് ചേർത്തല ഖണ്ഡ് സംഘചാലക് എം.ഡി.ശശികുമാർ, ചേർത്തല ജനറൽ സെക്രട്ടറി യു.ശ്യാം,ഡോ.പ്രിയലത,ഡോ.എസ്.ശ്രീജ,എൻ.മനോജ് എന്നിവർ സംസാരിച്ചു.കേന്ദത്തിലെ സേവനം സൗജന്യമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |