കട്ടപ്പന : ശാന്തിഗ്രാം വിജയ ലൈബ്രറി ഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സിആർപിഎഫ് കമാൻഡന്റ് മാത്യു വി ടി വെള്ളാപ്പാണിയുടെ 23ാം രക്തസാക്ഷിത്വ ദിനം ആചരിച്ചു. പഞ്ചായത്തംഗം ലാലിച്ചൻ വെള്ളക്കട അനുസ്മരണ പ്രഭാഷണം നടത്തി. ഇരട്ടയാർ പഞ്ചായത്തംഗം ടി കെ അപ്പുക്കുട്ടൻ, റിട്ട. ക്യാപ്ടൻ കെ ജെ ജോയി, ലൈബ്രറി വൈസ് പ്രസിഡന്റ് കെ പി രാജശേഖരൻ, എസ്പിസി കോഓർഡിനേറ്റർ വിനീഷ്, ലൈബ്രറി സെക്രട്ടറി എ സി മാത്യു, ലൈബ്രറി അംഗം വിൽസൻ താമരവേലിയിൽ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |