SignIn
Kerala Kaumudi Online
Monday, 02 November 2026 5.37 AM IST

മാ‌ർച്ചും ധ‌ർണ്ണയും

d
D



മലപുറം :പ്രിയദര്‍ശിനി സ്ത്രീസൗജന്യ യാത്ര മൂലം പ്രതിസന്ധിയിലായ സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് ജില്ലയിലെ ബസ്സുടമകള്‍ മലപ്പുറം കെ.എസ് ആര്‍ടിസി ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. സംയുക്ത ബസ് ഉടമ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമരം. പ്രിയദര്‍ശിനി സ്ത്രീസൗജന്യ യാത്ര മൂലം സ്വകാര്യ ബസ് മേഖല തകര്‍ന്നിരിക്കുകയാണെന്ന് സമിതി ഭാരവാഹികളായ പി.കെ മൂസ,ജില്ലാ പ്രസിഡന്റ് മുസ്തഫ കളത്തും പടിക്കല്‍, ജില്ലാ സെക്രട്ടറി എം.സി. കുഞ്ഞിപ്പ, കുഞ്ഞിക്ക കൊണ്ടോട്ടി, കെ.കെ മുഹമ്മദ് , സുമിത്രന്‍, കെ.എം.എച്ച് അലി, വി.പി ശിവാകരന്‍ ,ദിനേശ് കുമാര്‍,അസ്‌ലം കാപ്പാട് , സജീഹ് അരീക്കാട്ട്, കുട്ടന്‍ കെ.ടി ബി എന്നിവര്‍ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL