തിരൂർ: തിരുനാവായ നവാമുകുന്ദക്ഷേത്ര പരിസരത്ത് നടക്കുന്ന മഹാമാഘ മഹോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന അഭ്യൂഹങ്ങൾക്ക് വിരാമമിടുവാനായി തിരൂർ ആർ.ഡി.ഒ പി. അൻവർ സാദത്തിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി. ജൂനാ അഖാഡ മണ്ഡലേശ്വരർ സ്വാമി ആനന്ദവനം ഭാരതിയുടെ നേത്യത്വത്തിൽ ജനുവരി 15 മകര സംക്രമം മുതൽ മാർച്ച് ആറ് ശിവരാത്രി വരെയും തിരുനാവായ -തവനൂർ സംഘാടക സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22 മുതൽ ഫെബ്രുവരി 21 വരെയും നടത്താൻ മഹാമാഘമഹോത്സവം നടത്താൻ തീരുമാനിച്ചിരുന്നു. യോഗത്തിൽ ഇരു കൂട്ടരോടും ഒരുമിച്ച് പോകുവാനായി ഒരു സംഘാടക സമിതി രൂപീകരിക്കുവാനും അതിനായി ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ചർച്ചയിൽ തിരൂർ ഡിവൈ.എസ്.പി എ.എം സിദ്ദിഖ്, തിരൂർ എസ്.എച്ച്.ഒ ജലീൽ കറുത്തേടത്ത്, ഇരുവിഭാഗത്തിൽപ്പെട്ട മഹാമാഘ സംഘാടകരും യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |