SignIn
Kerala Kaumudi Online
Thursday, 22 October 2026 4.52 PM IST

അമൃത എക്സ്‌പ്രസ് ഇന്ന് മുതൽ രാമേശ്വരത്തേക്ക്

amritha-express

കൊല്ലങ്കോട്: മലയാളികളുടെ പ്രത്യേകിച്ച് പാലക്കാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനു വിരാമമിട്ട് തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് ഇന്നു മുതൽ രാമേശ്വരത്തേക്ക്. ഇന്ന് രാത്രി 8.30നു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന ട്രെയിൻ(നമ്പ‌‌ർ 16343) നാളെ പുലർച്ചെ 3.40നു പാലക്കാടും രാവിലെ 9.50നു മധുരയിലുമെത്തും. തുടർന്ന് മനമധുരൈ(10.25), പരമക്കുടി(10.50), രാമനാഥപുരം(11.13) വഴി ഉച്ചയ്ക്ക് 12.45നു രാമേശ്വരത്തെത്തും. അവിടെ നിന്നുള്ള മടക്ക സ‌‌ർവീസ് ഉച്ചയ്ക്ക് 1.30നു പുറപ്പെട്ട് പതിവുപോലെ രാത്രി 8.30നു പാലക്കാടും പിറ്റേന്ന് രാവിലെ 4.55നു തിരുവനന്തപുരത്തുമെത്തും. കേരളത്തിൽ നിന്നു രാമേശ്വരത്തേക്കുള്ള ആദ്യ സ്ഥിരം ട്രെയിൻ സർവീസ് ആണിത്. 2008 മുമ്പ് വരെ മീറ്റർഗേജിൽ സർവീസ് നടത്തിയിരുന്ന പാലക്കാട്-രാമേശ്വരം ട്രെയിൻ നിറുത്തലാക്കി ബ്രോഡ് ഗേജ് പാത ഒരുക്കി വൈദ്യുതീകരണം നടത്തിയിട്ടും ഇവിടേക്കു ട്രെയിൻ സർവീസ് തുടങ്ങിയിരുന്നില്ല. നിലവിൽ മധുര വരെ സർവീസ് നടത്തുന്ന അമൃത എക്സ്‌പ്രസ് ഏറെ നാളത്തെ മുറവിളികൾക്കു ശേഷം രാമേശ്വരത്തേക്കു നീട്ടാൻ 2022ൽ റെയിൽവേ ബോർഡ് അംഗീകാരം നൽകിയിരുന്നു. എന്നാൽ ഇതിനു ശേഷം മൂന്ന് വർഷം കൂടി കാത്തിരിക്കേണ്ടി വന്നു സർവീസ് യാഥാർത്ഥ്യമാകാൻ. പാമ്പൻ പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടാണ് ട്രെയിൻ സർവീസ് നിറുത്തിയത്. പാലം നിർമ്മാണം പൂർത്തിയായി പ്രധാനമന്ത്രി കഴിഞ്ഞ ഏപ്രിൽ രണ്ടാം വാരത്തോടെ ഉദ്ഘാടനം ചെയ്ത് മറ്റു സ്ഥലങ്ങളിലേക്ക് ഇതുവഴി സർവീസ് തുടങ്ങിയെങ്കിലും മധുരവരെ എത്തുന്ന അമൃത എക്സ്പ്രസ്സിന് രാമേശ്വരം വരെ നീട്ടാനുള്ള നിർദ്ദേശം പരിഗണിക്കാതെ നീട്ടിക്കൊണ്ടുപോവുകയായിരുന്നു.

സമയക്രമം: തിരുവനന്തപുരം-രാമേശ്വരം(16343): തിരുവനന്തപുരം(രാത്രി 8.30), എറണാകുളം ടൗൺ(12.30), ഒറ്റപ്പാലം(പുലർച്ചെ 2.59), പാലക്കാട്(3.40), പാലക്കാട് ടൗൺ(4.11), കൊല്ലങ്കോട്(4.38), പൊള്ളാച്ചി(5.37), ഉദുമൽപേട്ട്(6.08), പളനി(6.42), ഓഡംചത്രം(7.03), ദിണ്ടിഗൽ(8.35), മധുര(9.50), മനമധുരൈ(10.25), പരമക്കുടി(10.50), രാമനാഥപുരം(11.13), രാമേശ്വരം(12.45).

രാമേശ്വരം-തിരുവനന്തപുരം(16344): രാമേശ്വരം(ഉച്ചയ്ക്ക് 1.30), രാമനാഥപുരം(2.13), പരമക്കുടി(2.38), മനമധുരൈ(3.05), മധുര(4.05), പളനി(6.02), പാലക്കാട് ടൗൺ(7.50), പാലക്കാട് ജംഗ്ഷൻ(8.30), ഒറ്റപ്പാലം(9.33), എറണാകുളം(രാത്രി 12.02), തിരുവനന്തപുരം(രാവിലെ 4.55).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL