SignIn
Kerala Kaumudi Online
Monday, 21 September 2026 3.33 PM IST

കുട്ടി വോട്ടർമാരുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞു; വോട്ടെണ്ണൽ  ഇന്ന്

election
സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന കുട്ടികളുടെ പേരും ചിഹ്നവും.

ഡിജിറ്റൽ വോട്ടെടുപ്പ്

 കുനിശ്ശേരി എസ്.ആർ.യു.പി സ്‌കൂളിലാണ് സ്കൂൾ ലീഡർ സ്ഥാനത്തേക്ക് വോട്ടിംഗ് മൊബൈൽ ആപ്പ് ഉപയോഗിച്ച് ഡിജിറ്റൽ തെരഞ്ഞെടുപ്പ് നടന്നത്.

 വോട്ടിംഗ് എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ലാപ്‌ടോപ്പിന്റെ സഹായത്താൽ ഡിജിറ്റലായാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

 ജനാധിപത്യ രീതി കുട്ടികളെ പരിചയപ്പെടുത്തുന്ന തിനായി സ്‌കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ് പ്രസിഡന്റ് അജ്മീറുൾ മിൻഷാദിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

 തിരഞ്ഞെടുപ്പ് വിജ്ഞാപനം,വോട്ടർ പട്ടിക പ്രസിദ്ധീകരിക്കൽ, നാമനിർദേശ പത്രിക സമർപ്പണം, പെരുമാറ്റച്ചട്ടം, സൂക്ഷ്മപരിശോധന, ചിഹ്നം അനുവദിക്കൽ, മീറ്റ് ദി കാൻഡിഡേറ്റ്, വിദ്യാർഥികൾക്ക് വോട്ടേഴ്സ് ഐ.ഡി, ഇലക്ഷൻ പ്രചാരണം, പോളിങ് ബൂത്തുകൾ, പ്രിസൈഡിങ് ഓഫീസർമാർ, ബൂത്ത് ഏജന്റ്, വോട്ടെടുപ്പ്, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങി പൊതു തിരഞ്ഞെടുപ്പിലെ എല്ലാ ഘടകങ്ങളും ഉൾപ്പെടുത്തി.


ആലത്തൂർ: വീറും വാശിയും നിറഞ്ഞ ഡിജിറ്റൽ തെരഞ്ഞെടുപ്പ് കഴിഞ്ഞു. ആരാകും സ്‌കൂൾ ലീഡർ എന്നറിയാൻ മണിക്കൂറുകൾ മാത്രം. വോട്ടെണ്ണൽ ഇന്ന് രാവിലെ നടക്കും. കുനിശ്ശേരി എസ്.ആർ.യു.പി സ്‌കൂളിലാണ് മാതൃകാപരമായി സ്‌കൂൾ ലീഡർ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ഏഴാംതരം വിദ്യാർത്ഥികളായ അജയഘോഷ് പ്രിസൈഡിങ് ഓഫീസറും അജ്മീറുൾ അൻഷാദ് ഫസ്റ്റ് പോളിംഗ് ഓഫീസറും സ്‌നേഹ സെക്കൻഡ് പോളിംഗ് ഓഫീസറും ദിയ തേർഡ് പോളിംഗ് ഓഫീസറായും തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മരം ചിഹ്നത്തിൽ എസ്.നിഷാലും പ്രാവ് ചിഹ്നത്തിൽ എസ്.സനീഷും ഫുട്‌ബോൾ ചിഹ്നത്തിൽ എസ്.സരുണും പൂവ് ചിഹ്നത്തിൽ എ.നിവേദിതയും സൂര്യൻ ചിഹ്നത്തിൽ എസ്.ദേവതീർത്ഥും പുസ്തകം ചിഹ്നത്തിൽ എസ്.ആദിശ്രീയും പൂമ്പാറ്റ ചിഹ്നത്തിൽ എൻ.ഇഷാനും ഉൾപ്പടെ ഏഴ് പേരാണ് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്റ്റുഡന്റ് പോലീസ് തിരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കി. പ്രധാനാദ്ധ്യാപിക ലിസി, ഇലക്ഷൻ കൺവീനർ രാധിക എന്നിവർ നേതൃത്വം നൽകി. ഇന്ന് രാവിലെ പത്തിന് സ്‌കൂളിൽ വെച്ച് വോട്ടെണ്ണൽ നടക്കും. ആകെയുള്ള 292 വോട്ടർമാരിൽ 280 പേർ വോട്ട് രേഖപ്പെടുത്തി. പോളിംഗ് 95.89 ശതമാനം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL