SignIn
Kerala Kaumudi Online
Friday, 23 October 2026 9.27 PM IST

ഹോട്ടൽ അടപ്പിച്ചു

hotel
hotel

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ടൗണിൽ മാലിന്യം നിറഞ്ഞ അടുക്കളയിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അടപ്പിച്ചു. ബസ് സ്റ്റാൻഡിന് സമീപത്തെ മീനാക്ഷി ഹോട്ടലിനാണ് അടയ്ക്കാൻ നോട്ടീസ് നൽകിയത്. ആകെ 11 സ്ഥാപനങ്ങളിലും നാല് വീടുകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തി. പൊതു സ്ഥലത്തേക്ക് മലിന ജലം ഒഴുക്കിയതിന് നാല് വീടുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർ കെ.സുരേഷ്, അബ്ദുൽ വാഹിദ്, ഋഷിജിത്ത്, കെ.നെൽസൺ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജലി എന്നിവരാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, HEALTH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL